ബജറ്റ് ചോർന്നെന്ന് പ്രതിപക്ഷം

Posted on: March 3, 2017

തിരുവനന്തപുരം : ബജറ്റ് ചോർന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം തടസപ്പെടുത്തി. ബജറ്റിന്റെ ഉള്ളടക്കം തത്സമയം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ബജറ്റിന്റെ വിശ്വാസ്യത നഷ്ടമായതായും അദേഹം കുറ്റപ്പെടുത്തി.

ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞെങ്കിലും പ്രതിപക്ഷം അടങ്ങിയില്ല. ഇക്കാര്യം ഗൗരവമായി പരിശോധിച്ച് വിവരം നൽകാമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്കും വിശദീകരിച്ചു.