കെഎസ്ആർടിസിക്ക് 3000 കോടിയുടെ പാക്കേജ്

Posted on: March 3, 2017

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് 3000 കോടിയുടെ പാക്കേജ് ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്കായുള്ള വകുപ്പ് ഈ വർഷം നിലവിൽവരും. സ്ത്രീ സുരക്ഷയ്ക്ക് 68 കോടി രൂപ ബജറ്റിൽ വകയിരുത്തി. കുടിവെള്ളപദ്ധതിക്ക് 1058 കോടി രൂപ. ചലചിത്രവികസന കോർപറേഷന് 100 കോടി രൂപ.

ടെക്‌നോപാർക്കിന് 84 കോടി രൂപ. ഇൻഫോപാർക്കിന് 25 കോടി രൂപ. കെഎസ്ഇബി ലൈനുകൾക്ക് സമാന്തരമായി ഓപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കും. സ്മാർട്ട് സിറ്റി മിഷൻ കോടി. യുവസംരംഭക മിഷന് 70 കോടി രൂപ. 1000 കലാകാരൻമാർക്ക് 10,000 രൂപയുടെ ഫെലോഷിപ്പ്. ചെറുകിട വ്യവസായത്തിന് 128 കോടി.