സ്വിഫ്റ്റിന്റെ വില്പന 40 ലക്ഷം കടന്നു

Posted on: September 8, 2014

New-Swift-Rear-big

കഴിഞ്ഞ പത്തുവർഷത്തിനിടെ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപറേഷൻ വില്പന നടത്തിയത് 40 ലക്ഷം സ്വിഫ്റ്റ് കാറുകൾ. ഇതിൽ പകുതിയോളം ഇന്ത്യയിലാണെന്നു മാരുതി സുസുക്കി വെളിപ്പെടുത്തി.

2004 ആണ് ജപ്പാനിൽ സ്വിഫ്റ്റിന്റെ ഉത്പാദനം തുടങ്ങിയത്. 2005 ൽ ഇന്ത്യ, ചൈന, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലും ഉത്പാദനം ആരംഭിച്ചു. 2012 ൽ തായ്‌ലൻഡിലും സ്വിഫ്റ്റ് നിർമ്മിച്ചു തുടങ്ങി. എട്ടുരാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന സ്വിഫ്റ്റ് 140 രാജ്യങ്ങളിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.