സിയസിന് 3,000 ബുക്കിംഗ്

Posted on: September 6, 2014

Maruti-Suzuki-Ciaz-big

മാരുതി സുസുക്കിയുടെ പുതിയ മിഡ്‌സൈസ് സെഡാൻ സിയസിന് മൂന്നു ദിവസത്തിനുള്ളിൽ 3,000 ബുക്കിംഗ് ലഭിച്ചതായി കമ്പനി വെളിപ്പെടുത്തി. ഒക്ടോബർ 10 നാണ് സിയസിന്റെ ഔദ്യോഗികമായ ലോഞ്ചിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്.

സിയസിന്റെ ഡീസൽ വേർഷന് ലിറ്ററിന് 26.2 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 7.25 ലക്ഷം മുതൽ 10.5 ലക്ഷം വരെയാണ് സിയസിന്റെ പ്രൈസ് റേഞ്ച്. 21,000 രൂപയാണ് ഇപ്പോൾ ബുക്കിംഗിനു നൽകേണ്ടത്. മാരുതി 620 കോടി രൂപ മുതൽമുടക്കി വികസിപ്പിച്ചെടുത്ത സിയസ് ഇന്ത്യൻ, ചൈനീസ് വിപണികളെയാണ് ലക്ഷ്യംവയ്ക്കുന്നത്.