പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചു

Posted on: January 1, 2017

ന്യൂഡൽഹി : എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 1.29 രൂപയും ഡീസലിന് 97 പൈസയുമാണ് വർധിപ്പിച്ചത്.

വർധന ഇന്ന് അർധരാത്രി നിലവിൽ വരും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചതാണ് ഇന്ത്യയിൽ പെട്രോളിയം വില വർധിപ്പിക്കാൻ ഇടയാക്കിയത്.