എൽ ആൻഡ് ടി ക്ക് 5,100 കോടിയുടെ ഓർഡർ

Posted on: September 5, 2014

L&Tഎൽ ആൻഡ് ടി ക്ക് മധ്യപ്രദേശ് പവർ ജനറേറ്റിംഗ് കമ്പനിയുടെ 5,100 കോടിയുടെ നിർമാണകരാർ. 660 മെഗാവാട്ട് ശേഷിയുള്ള രണ്ട് തെർമൽ പവർ പ്രോജക്ടുകൾ നിർമ്മിക്കാനുള്ള ഇപിസി (എൻജിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ) കരാറാണ് ലഭിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ സ്ഥാപിക്കുന്ന പവർ പ്ലാന്റുകൾ നാലുവർഷത്തിനുള്ളിൽ പൂർത്തിയാകും.