ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ച ഡബിൾ ഹോഴ്‌സ് സ്‌നാക്‌സ് ബ്രാൻഡ് അംബാസഡർ

Posted on: December 8, 2016

double-horse-dec-2016-chn

കൊച്ചി : ലോകമെങ്ങുമുള്ള കുക്കറി ഷോ പ്രേമികളുടെ പ്രിയ താരം ആറുവയസുകാരൻ ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ച ഡബിൾ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണിയുെട ബ്രാൻഡ് അംബാസഡറായി നിയമിതനായി. രുചികരമായ വിഭവങ്ങളുമായി യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയും, 6 ാം വയസിൽ തന്റെ സ്വന്തം പേരിൽ കിച്ചാ ട്യൂബെന്ന യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്ത കിച്ച അമേരിക്കയിലെ എലൻ ഷോയിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിപാടി അവതരിപ്പിച്ച് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച മിടുക്കനാണ്.

കൊച്ചുമിടുക്കനായ കിച്ചയെ ബ്രാൻഡ് അംബാസഡറാക്കി മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ ഡബിൾ ഹോഴ്‌സ് സ്‌നാക്‌സ് ശ്രേണി, ഇന്ത്യൻ വിപണിയിൽ പുതിയൊരു രുചി വിപ്ലവത്തിനുതന്നെ തുടക്കം കുറിച്ചിരിക്കുകയാണ്. ഡബിൾ ഹോഴ്‌സ് ഇപ്പോൾ സ്‌നാക്‌സ് പ്രേമികൾക്കായി മാസ്മരികമായ രുചികളിൽ സ്‌നാക്കുകളുടെ ഒരു വൻ നിരതന്നെ വിപണിയിൽ എത്തിക്കുന്നു.

കസവ ചിപ്‌സ് (കപ്പ ഉപ്പേരി), പൊട്ടറ്റോ ചിപ്‌സ്, ചോക്കോ ബൈറ്റ്‌സ്, വനില ബൈറ്റ്‌സ്, സ്‌ട്രോബറി ബൈറ്റ്‌സ്, പീനട്ട് കാന്ഡി, പീനട്ട് മസാല തുടങ്ങി സ്വാദിഷ്ടവും, ഗുണമേന്മാ സമ്പുഷ്ടവുമായ നിരവധി സ്‌നാക്കുകളാണ് കേരളത്തിന്റെ തനത് രുചിയേറുന്ന നേന്ത്രക്കായ ഉപ്പേരിക്കൊപ്പം ഡബിൾ ഹോഴ്‌സ് പുതിയതായി വിപണിയിൽ എത്തിക്കുന്നത്.

ഉന്നത നിലവാരമുള്ള ഹൈജീനിക് ഫാക്ടറിയിൽ കൈതൊടാതെ പ്രോസസ് ചെയ്ത്, ആധുനിക മെഷീനറിയുടെ സഹായത്തോടെ തയ്യാറാക്കുന്നവയാണ് ഡബിൾ ഹോഴ്‌സിന്റെ സ്‌നാക്‌സുകളും മറ്റ് ഭക്ഷ്യ വിഭവങ്ങളും. ഭക്ഷ്യ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നതു മുതൽ അവ സംസ്‌കരിക്കുകയും, പായ്ക്ക് ചെയ്യുകയും ഉപഭോക്താക്കളിൽ എത്തിക്കുകയും ചെയ്യുന്നതുവരെയുള്ള ഓരോ ഘട്ടത്തിലും ഉന്നത ഗുണമേന്മയും അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്തുണയും ഡബിൾ ഹോഴ്‌സ് ഉറപ്പാക്കുന്നു.

ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ചയെ ബ്രാൻഡ് അംബാസഡറായി തെരഞ്ഞെടുത്ത വിവരം എറണാകുളത്ത് നടന്ന പത്രസമ്മേളനത്തിൽ മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിനോദ് മഞ്ഞില, ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുനിൽ പി. കൃഷ്ണൻ എന്നിവർ അറിയിച്ചു.