എസ്ബിഐ പലിശനിരക്ക് ഉയർത്തി

Posted on: August 29, 2013

logosbibankസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു കോടി രൂപയ്ക്കു മുകളിലുള്ള ബൾക്ക് നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ വർധിപ്പിച്ചു. എഴു ദിവസം മുതൽ 60 ദിവസം വരെ 9 ശതമാനവും 61 ദിവസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 8.25 ശതമാനമാണ് പുതുക്കിയ നിരക്ക്.നേരത്തെ 7 മുതൽ 180 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്കു 7.5 ശതമാനമായിരുന്നു പലിശനിരക്ക്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 31-ന് നിലവിൽവരും.