സൺ ഫാർമ റഷ്യൻ കമ്പനിയെ ഏറ്റെടുത്തു

Posted on: November 23, 2016

sun-pharma-big

ചെന്നൈ : സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് റഷ്യൻ കമ്പനിയായ ജെഎസ്‌സി ബയോസിന്റെസിനെ ഏറ്റെടുത്തു. 60 മില്യൺ ഡോളറിന്റേതാണ് ഇടപാട്. റഷ്യൻ കമ്പനിയുടെ 36 മില്യൺ ഡോളർ വായ്പാ ബാധ്യതയും ഇതിലുൾപ്പെടുന്നു. ഈ വർഷം അവസാനത്തോടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകും.

ഇതോടെ ജെഎസ്‌സിയുടെ 85.1 ശതമാനം ഓഹരികൾ സൺ ഫാർമയുടെ സ്വന്തമാകും. ബയോസിന്റെസ് 2015 ൽ ഏകദേശം 52 മില്യൺ ഡോളർ വിറ്റുവരവ് നേടിയിരുന്നു.