ഫോർഡിന് 27 ശതമാനം വില്പന വളർച്ച

Posted on: September 3, 2014

Ford-EcoSport-big

ഓഗസ്റ്റിൽ ഫോർഡ് ഇന്ത്യ 27.35 ശതമാനം വളർച്ച കൈവരിച്ച് 14,092 വാഹനങ്ങൾ വില്പന നടത്തി. മുൻവർഷം ഇതേകാലയളവിൽ 11,065 യൂണിറ്റുകളായിരുന്നു വില്പന. ആഭ്യന്തര വില്പന കഴിഞ്ഞവർഷം ഓഗസ്റ്റിലെ 8,008 യൂണിറ്റുകളിൽ നിന്ന് 15 ശതമാനം കുറഞ്ഞ് 6,801 യൂണിറ്റുകളായി.

അതേസമയം കയറ്റുമതി 3,057 യൂണിറ്റിൽ നിന്ന് 136.5 ശതമാനം വർധിച്ച് 7,291 യൂണിറ്റുകളായി. ഇക്കോ സ്‌പോർട്ടിന്റെ വില്പ ഒരു ലക്ഷം പിന്നിട്ടതും കമ്പനിക്കു നേട്ടമായി.