10
Friday
May 2024
May 2024
എയർ ഏഷ്യയ്ക്ക് രണ്ട് ഗോൾഡ് അവാർഡുകൾ
Posted on: November 19, 2016
സീപാംഗ് : എയർ ഏഷ്യയ്ക്ക് ഇന്റർനാഷണൽ എആർസിയുടെ രണ്ട് ഗോൾഡ് അവാർഡുകൾ. ബെസ്റ്റ് ഏഷ്യ പസഫിക് കാറ്റഗറിയിൽ ഗ്രാൻഡ് അവാർഡ്, എയർലൈൻ കാറ്റഗറിയിൽ ബെസ്റ്റ് നോൺ ട്രെഡീഷണൽ ആനുവൽ റിപ്പോർട്ട് എന്നീ പുരസ്‌കാരങ്ങളാണ് എയർ ഏഷ്യയെ തേടിയെത്തിയത്.
ന്യൂയോർക്കിലെ പ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. 32 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 2124 എൻട്രികളിൽ നിന്നാണ് എയർ ഏഷ്യയെ അവാർഡിന് തെരഞ്ഞെടുത്തത്. എയർ ഏഷ്യ ടീമിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡ് എന്ന് ഇൻവെസ്റ്റർ റിലേഷൻസ് ഹെഡ് എലീന എഫെൻഡി പറഞ്ഞു.
TAGS: AirAsia | ARC Awards |
News in this Section