ഫോർഡ് ഇന്ത്യയിൽ 1300 കോടി മുതൽമുടക്കുന്നു

Posted on: November 8, 2016

ford-india-plant-bigചെന്നൈ : ഫോർഡ് മോട്ടോർ ഇന്ത്യയിൽ ടെക്‌നോളജി, ബിസിനസ് സെന്റർ സ്ഥാപിക്കാൻ 1300 കോടി രൂപ മുതൽമുടക്കും. പുതിയ നിക്ഷേപം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3000 തൊഴിലവസരങ്ങളും സൃഷ്ടിക്കും.

നിലവിൽ 9000 ജീവനക്കാരാണ് ഫോർഡിന്റെ ചെന്നൈ പ്ലാന്റിലുള്ളത്. 2019 ൽ ജീവനക്കാരുടെ എണ്ണം 12,000 ആയി ഉയരും. അതോടെ യുഎസിലെ മിഷിഗൺ കഴിഞ്ഞാൽ ഫോർഡിന്റെ ഏറ്റവും വലിയ പ്ലാന്റായി ചെന്നൈ മാറും.