ഗോ എയർ ആനിവേഴ്‌സറി ഓഫർ

Posted on: November 4, 2016

goair-11-years-ticket-offer

മുംബൈ : ഗോ എയർ 11 വാർഷികത്തോടനുബന്ധിച്ച് 611 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. നവംബർ നാലു മുതൽ 8 വരെയാണ് ഓഫർ പ്രാബല്യത്തിലുള്ളത്. ഓഫർ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഓരോ 11 മത്തെ ഉപഭോക്താവിനും സൗജന്യ ടിക്കറ്റ് ലഭിക്കും.

കൂടാതെ ഓരോ 111 മത്തെ ഉപഭോക്താവിനും ലെമൺ ട്രീ ഹോട്ടൽ താമസത്തിന് 40 ശതമാനം ഇളവും ലഭിക്കും. തീർന്നില്ല ഓരോ 1,111 മത്തെ ഉപഭോക്താവിന് റിട്ടേൺ ടിക്കറ്റും രണ്ട് രാത്രിയും മൂന്നു പകലും ഹോട്ടൽ താമസവും സൗജന്യമാണ്. ആനിവേഴ്‌സറി ഓഫർ ടിക്കറ്റ് ഉപയോഗിച്ച് 2017 ജനുവരി 11 മുതൽ ഏപ്രിൽ 11 വരെയാണ് യാത്രാകാലാവധി.

TAGS: GoAir |