മാരുതി സിയാസ് ബുക്കിംഗ് നാളെ മുതൽ

Posted on: September 2, 2014

Maruti-Suzuki-Ciaz-big

മാരുതി സുസുക്കിയുടെ പുതിയ മിഡ് സൈസ് പ്രീമിയം സെഡാൻ – സിയാസിന്റെ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. പെട്രോൾ, ഡീസൽ മോഡലുകളുള്ള സിയാസ് 21,000 രൂപ നൽകി രാജ്യത്തുടനീളമുള്ള 1370 മാരുതി ഡീലർഷിപ്പുകളിൽ ബുക് ചെയ്യാനാവും. ഒക് ടോബർ പകുതിയോടെ ലോഞ്ച് ചെയ്യുന്ന സിയാസിന് നാലു വേരിയന്റുകളാണുള്ളത്.

ഡീസൽ മോഡൽ ലിറ്ററിന് 26.21 കിലോമീറ്ററും പെട്രോൾ മോഡൽ ലിറ്ററിന് 20.73 കിലോമീറ്ററും മൈലേജ് മാരുതി സുസുക്കി അവകാശപ്പെടുന്നു. സിയാസിലെ ഡിഡിഐഎസ് 200 എൻജിൻ നിലവിലുള്ള മിഡ് സൈസ് കാറുകളിൽ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ളതാണ്.