ഇ. ശ്രീധരന് ആന്ധ്ര മെട്രോയുടെ ചുമതല

Posted on: September 2, 2014

E-Sreedharan-big

ഡിഎംആർസിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് ആന്ധ്ര മെട്രോയുടെ ചുമതല. വിശാഖപട്ടണം മെട്രോ റെയിൽ, വിജയവാഡ-ഗുണ്ടൂർ-തെനാലി-മംഗളാഗിരി മെട്രോ റെയിൽ എന്നീ രണ്ടു പദ്ധതികളാണ് മൂന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ആന്ധ്രപ്രദേശ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്.

ഡൽഹി മെട്രോ റെയിൽ കോർപറേഷനാണ് ഈ പദ്ധതികളുടെയും സാധ്യതാ പഠനം നടത്തിയത്. തിരുപ്പതിയിലും ഒരു മെട്രോ പദ്ധതി ചന്ദ്രബാബു നായിഡു ഗവൺമെന്റ് പരിഗണിക്കുന്നുണ്ട്. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാൻ ആറു സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്.