കാഷ്മീരിലെ ദാൽ തടാകം പുനരുജ്ജീവിപ്പിക്കാൻ ഇ. ശ്രീധരൻ

Posted on: August 26, 2019

ശ്രീനഗർ : കാഷ്മീരിലെ ദാൽ തടാകം പുനരുജ്ജീവിപ്പിക്കാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ ജമ്മു ഹൈക്കോടതി നിയോഗിച്ചു. കേരളത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ച നിവേദിത പി. ഹരൻ, സുപ്രീം കോടതി അഭിഭാഷൻ പി. വി. മേത്ത എന്നിവരാണു മറ്റംഗങ്ങൾ.

ദാൽ തടാകം സംരക്ഷിക്കണെന്നാവശ്യപ്പെട്ടു 2002 ൽ ജമ്മു ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയെ തുടർന്നു സർക്കാരിനു നൽകിയ നിർദേശങ്ങൾ നടപ്പാക്കാത്തതിനാൽ കോടതി തന്നെ വിദഗ്ധ സമിതി രൂപീകരിക്കുകയായിരുന്നു.

ദാൽ തടാകത്തിലെ മലിനീകരണം നിയന്ത്രിക്കാനാണ് ആദ്യശ്രമമെന്നു ചുമതലയേറ്റശേഷം ഇ. ശ്രീധരൻ പറഞ്ഞു. 50 വർഷം മുൻപ് 50 ചതുരശ്ര കിലോമീറ്റർ വലുപ്പമുണ്ടായിരുന്ന തടാകം ഇപ്പോൾ 25 ചതുരശ്ര കിലോമീറ്ററേയുള്ളൂ. ശ്രീനഗറിലെ മാലിന്യം ദാൽ തടാകത്തിലാണു തള്ളുന്നത്. മാലിന്യ സംസ്‌ക്കരണ പദ്ധതിക്കും കൈയേറ്റം ഒഴിപ്പിക്കാനും നടപടികൾ തുടങ്ങി. തടാകത്തിലെ ആയിരത്തോളം ഹൗസ് ബോട്ടുകളിലെ മാലിന്യം സംസ്‌ക്കരിക്കാനും പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്.