അനൂപ് ബാഗ്ചി ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ

Posted on: October 15, 2016

anup-bagchi-ed-icici-bank-b

മുംബൈ : ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി അനൂപ് ബാഗ്ചിയെ നിയമിച്ചു. നവംബർ ഒന്നു മുതൽ അഞ്ച് വർഷമാണ് കാലാവധി.ഐസിഐസിഐ ബാങ്കിൽ റീട്ടെയ്ൽ ബാങ്കിംഗ് വിഭാഗത്തിന്റെ ചുമതല വഹിക്കും.

നിലവിൽ ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമാണ്. എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന രാജീവ് സബർവാൾ രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം.