മാരുതിക്ക് 27 ശതമാനം വില്പന വളർച്ച

Posted on: September 1, 2014

Maruti-Suzuki-Swift-Dzire-R

ഓഗസ്റ്റിൽ മാരുതി സുസുക്കിയുടെ വില്പനയിൽ 26.9 ശതമാനം വളർച്ച കൈവരിച്ചു. മുൻവർഷം ഇതേകാലയളവിൽ 87,323 യൂണിറ്റുകൾ വില്പന നടത്തിയ മാരുതി ഈ ഓഗസ്റ്റിൽ 1,10,776 യൂണിറ്റുകൾ വില്പന നടത്തി.

ഡിസെയറിന്റെ വില്പനയിൽ 114.2 വളർച്ചനേടി. മുൻവർഷം ഇതേകാലയളവിൽ 520 ഡിസെയറുകൾ വില്പന നടത്തിയപ്പോൾ ഈ ഓഗസ്റ്റിൽ 1,328 യൂണിറ്റുകൾ വിറ്റഴിച്ചു. ഏർട്ടിഗയുടെ വില്പന 4,563 യൂണിറ്റിൽ നിന്ന് 20.3 ശതമാനം വർധിച്ച് 5,491 യുണിറ്റുകളായി.

ഓൾട്ടോ, വാഗൺ ആർ എന്നിവയുടെ വില്പന 32,019 യൂണിറ്റുകൡലിൽ നിന്ന് 8.3 ശതമാനം വർധിച്ച് 34,686 യൂണിറ്റുകളായി. കയറ്റുമതി 10.3 ശതമാനം വർധിച്ചു.

TAGS: Maruti Suzuki |