ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച അഭ്യൂഹങ്ങൾ

Posted on: October 1, 2016

jayalalithaa-big

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങൾ വർധിച്ചു. ജയലളിതയെ ചികിത്സിക്കാൻ ലണ്ടനിൽ നിന്ന് ഡോക്ടറെ വരുത്തിയതോടെ ആരോഗ്യനില ഗുരുതരമാണെന്ന അഭ്യൂഹം വീണ്ടും ശക്തമായി. അപ്പോളോ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടാത്തതും സംശയങ്ങൾക്ക് ആക്കംകൂട്ടുന്നു.

എന്നാൽ അമ്മ ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടുമെന്ന് എഐഎഡിഎംകെ വൃത്തങ്ങൾ പറഞ്ഞു. ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

TAGS: Jayalalitha |