ബിഎസ്ഇ 21 കമ്പനികളുടെ ട്രേഡിംഗിന് വിലക്ക് ഏർപ്പെടുത്തിയേക്കും

Posted on: September 27, 2016

bombay-stock-exchange-big

മുംബൈ : ലിസ്റ്റിംഗ് റെഗുലേഷൻസ് പാലിക്കാത്ത 21 കമ്പനികളുടെ ഓഹരിവ്യാപാരത്തിന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഒക്‌ടോബർ 18 മുതൽ വിലക്ക് ഏർപ്പെടുത്തിയേക്കും. നടപടിക്രമങ്ങൾ പാലിക്കാൻ ഒക്‌ടോബർ 10 വരെ ഈ കമ്പനികൾക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ആര്യ ഗ്ലോബൽ ഷെയേഴ്‌സ് ആൻഡ് സെക്യൂരിറ്റീസ്, ഭാഗ്യോദയ ഇൻഫ്രസ്ട്രക്ചർ ഡെവലപ്‌മെന്റ്, എന്റിഗ്ര, അക്രോപെറ്റൽ ടെക്‌നോളജീസ്, ബ്രോഡ്കാസ്റ്റ് ഇനീഷ്യേറ്റീവ്‌സ്, ഫാകോർ സ്റ്റീൽസ്, എഫ്ഇ (ഇന്ത്യ), പാരമൗണ്ട് പ്രിന്റ് പാക്കേജിംഗ്, തിരുപ്പതി ഇങ്ക്‌സ്, സിനർജി കോസ്‌മെറ്റിക്‌സ്,

ജീ ഇൻഡസ്ട്രിയൽ സിസ്റ്റംസ്, കെഡിജെ ഹോളിഡേസ്‌കേപ്‌സ്, കൈറ ലാൻഡ്‌സ്‌കേപ്‌സ്, ലോക് ഹൗസിംഗ്, ലുമാക്‌സ് ഓട്ടോമൊട്ടീവ് സിസ്റ്റംസ്, മാഗ്ന ഇൻഡസ്ട്രീസ്, രാജധാനി ലീസിംഗ്, രത്‌നമണി അഗ്രോ ഇൻഡസ്ട്രീസ്, ആർഎൻബി ഇൻഡസ്ട്രീസ്, ശ്രീ അസ്റ്റർ സിലിക്കേറ്റ്‌സ്, സൂര്യജ്യോതി സ്പിന്നിംഗ് മിൽസ് തുടങ്ങിയ കമ്പനികളാണ് ട്രേഡിംഗ് സസ്‌പെൻഷൻ അഭിമുഖീകരിക്കുന്നത്.