എച്ച്ഡിഎഫ്‌സി ബാങ്ക് 300 ശാഖകൾ കൂടി തുറക്കും

Posted on: August 29, 2013

പ്രമുഖ ന്യൂജനറേഷൻ ബാങ്കായ എച്ച്.ഡി.എഫ്.സി. ഈ വർഷം പുതുതായി 300 ശാഖകൾ കൂടി തുറക്കും. അർധനഗര ശാഖകളും ഇതിൽ ഉൾപ്പെടുമെന്ന് ബ്രാഞ്ച് ബാങ്കിംഗ് കൺട്രിഹെഡ് നവീൻ പുരി പറഞ്ഞു. വികസനത്തിന്റെ ഭാഗമായി 1000-2000 ജീവനക്കാരെ റിക്രൂട്ട് ചെയ്യും. 2013 ജൂൺ 30-ലെ കണക്കുകൾ പ്രകാരം 3119 ശാഖകളാണ് എച്ച്ഡിഎഫ്‌സി ബാങ്കിനുള്ളത്.

രൂപയുടെ മൂല്യത്തകർച്ച എൻആർഐ ഡിപ്പോസിറ്റിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. ബാങ്കിംഗ് ഇൻഡസ്ട്രിയെക്കാൾ മികച്ച വളർച്ചാനിരക്കാണ് ബാങ്കിനുള്ളതെന്നും നവീൻപുരി കൂട്ടിച്ചേർത്തു.