04
Saturday
May 2024
May 2024
ജോൺ കെ പോൾ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ്
Posted on: September 23, 2016
കൊച്ചി : ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പ്രസിഡന്റായി ജോൺ കെ പോൾ തെരഞ്ഞെടുക്കപ്പെട്ടു. പോപ്പുലർ വെഹിക്കിൾസിന്റെ മാനേജിംഗ് ഡയറക്ടറാണ് ജോൺ കെ. പോൾ. കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ മാനേജിംഗ് ട്രസ്റ്റിയുമാണ്.
ഫാഡയുടെ നേതൃത്വനിരയിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഓട്ടോമൊബൈൽ ഡീലറാണ് ഇദേഹം. ഫാഡയുടെ (2014 -16 ) വൈസ് പ്രസിഡന്റായും 2012-13, 2013-14 കാലയളവിൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. കൊച്ചിയിൽ ചേർന്ന നാഷണൽ കൗൺസിൽ യോഗത്തിൽ സംസ്ഥാന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. 1964 ൽ സ്ഥാപിതമായ ഫാഡയിൽ രാജ്യത്തുടനീളമുള്ള 10,000 ത്തിലധികം വാഹന ഡീലർമാർ അംഗങ്ങളാണ്.
News in this Section