ഗോ എയർ ഹൈദരബാദിൽ നിന്ന് നാല് സർവീസുകൾ ആരംഭിക്കുന്നു

Posted on: September 13, 2016

go-air-big

മുംബൈ : ഗോ എയർ ഹൈദരബാദ് കേന്ദ്രമാക്കി നാല് പുതിയ വിമാനസർവീസുകൾ ആരംഭിക്കുന്നു. ഹൈദരബാദിൽ നിന്ന് ഒക്‌ടോബർ 12 മുതൽ ചെന്നൈ, ബംഗലുരു, ഭുവനേശ്വവർ, കോൽക്കത്ത എന്നിവിടങ്ങളിലേക്കാണ് സർവീസ് തുടങ്ങുന്നത്.

ഇപ്പോൾ പ്രതിദിനം 144 സർവീസുകളാണ് ഗോ എയറിനുള്ളത്. ഡിസംബർ അവസാനത്തോടെ പ്രതിദിന ഫ്‌ളൈറ്റുകളുടെ എണ്ണം 184 ആയി ഉയരും.