മണപ്പുറം ഫിനാൻസ് എൻസിഡി ഇഷ്യു 200 കോടി സമാഹരിച്ചു

Posted on: September 13, 2016

manappuram-finance-logo-big

ന്യൂഡൽഹി : മണപ്പുറം ഫിനാൻസ് നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ വഴി 200 കോടി രൂപ സമാഹരിച്ചു. പത്ത് ലക്ഷം രൂപയുടെ 2000 സെക്വേർഡ് റെഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബെഞ്ചറുകൾ അനുവദിക്കാൻ മണപ്പുറം ഡയറക്ടർ ബോർഡിന്റെ മാനേജ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.

ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽഫണ്ട് ആണ് മണപ്പുറം എൻസിഡിയിൽ നിക്ഷേപം നടത്തിയത്.