തിരിച്ചുവരവിന്റെ സൂചനകളുമായി രൂപ

Posted on: August 29, 2013

ഡോളറുമായുള്ള വിനിമയത്തിൽ ദിവസങ്ങളായി തകർച്ച നേരിട്ട ഇന്ത്യൻ രൂപ ഇന്നലെ ഉച്ചകഴിഞ്ഞ് കരുത്താർജിക്കുന്ന പ്രവണത കാണിച്ചു. വ്യാഴാഴ്ച വൈകുന്നേരം 4.15-ന് വിനിമയനിരക്ക് 67.02 ആയി മെച്ചപ്പെട്ടു. ബുധനാഴ്ച 66.90 ൽ ഓപ്പൺ ചെയ്ത രൂപ 68.90 വരെ തകർന്നിരുന്നു.

എണ്ണക്കമ്പനികളെ സഹായിക്കാൻ റിസർവ് ബാങ്ക് രംഗത്ത് ഇറങ്ങിയത് വിപണിയുടെ ആശങ്ക വലിയതോതിൽ അകറ്റാന് ഇടയാക്കി. ക്രൂഡോയിൽ ഇറക്കുമതിക്കായി ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് പ്രതിമാസം 8.5 ബില്യൺ ഡോളറാണ് ആവശ്യം.