റിലയൻസ് ജിയോ 4ജി സർവീസ് നാളെ മുതൽ

Posted on: September 4, 2016

Reliance-Jio-red-Big

മുംബൈ : റിലയൻസ് ജിയോ നാളെ മുതൽ പൂർണതോതിലുള്ള 4ജി സർവീസ് ലഭ്യമാക്കി തുടങ്ങും. രാജ്യത്തെ രണ്ട് ലക്ഷത്തോളം മൊബൈൽ സ്‌റ്റോറുകളിൽ റിലയൻസ് ജിയോ സിം ലഭ്യമാകും. ഇതേവരെ റിലയൻസ് ഡിജിറ്റൽ സ്‌റ്റോറുകളിൽ മാത്രമാണ് സിം ലഭ്യമാക്കിയിരുന്നത്. ആദ്യഘട്ടത്തിൽ 15 ലക്ഷം ഉപഭോക്താക്കളെ നേടിയ ജിയോ 10 കോടി മൊബൈൽ വരിക്കാരെയാണ് ലക്ഷ്യമിടുന്നത്.

സാംസംഗ്, സോണി, പാനസോണിക്, എച്ച്ടിസി, വിവോ, ജിയോനി, അസൂസ്, മൈക്രോമാക്‌സ് തുടങ്ങി 20 മൊബൈൽ ബ്രാൻഡുകൾ ജിയോയുമായി സഹകരിക്കുന്നുണ്ട്. എന്നാൽ ആപ്പിൾ, ഷവോമി, മോട്ടറോള, ലെനോവ എന്നീ ബ്രാൻഡുകൾ റിലയൻസ് ജിയോയുടെ പ്രിവ്യു ഓഫറിൽ നിന്നും വിട്ടുനിൽക്കുകയാണ്.

TAGS: Reliance Jio |