ബോഷ് 3000 എൻജിനീയർമാരെ റിക്രൂട്ട് ചെയ്യുന്നു

Posted on: September 3, 2016

Bosch-development-centre-bl

ബംഗലുരു : ഓട്ടോ കംപോണന്റസ് നിർമാതാക്കളായ ബോഷ് ഈ വർഷം ഇന്ത്യയിൽ നിന്നും 3000 എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാൻ ഒരുങ്ങുന്നു. സോഫ്റ്റ്‌വേർ മേഖലയിലായിരിക്കും ഏറെപ്പേരുമെന്ന് ബോഷ് ഗ്രൂപ്പ് ഇന്ത്യ മാനേജിംഗ് ഡയറക് ടർ സ്റ്റെഫാൻ ബേൺസ് പറഞ്ഞു.

ബംഗലുരുവിലെ ബോഷ് ഡെവലപ്‌മെന്റ് സെന്ററിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കിക്കഴിഞ്ഞു. 350 കോടി രൂപയാണ് മുതൽ മുടക്ക്. ജർമ്മനിക്ക് പുറത്തുള്ള ബോഷിന്റെ ഏറ്റവും വലിയ ഡെവലപ്‌മെന്റ് സെന്ററാണിത്.

ബോഷിന്റെ ഗവേഷണ-വികസന മേഖലയിൽ 14,000 ലേറെപ്പേരാണ് ഇന്ത്യയിൽ ജോലിചെയ്യുന്നത്. ബോഷ് 2016 ൽ ഇതേവരെ 1,170 കോടി രൂപ മുതൽമുടക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

TAGS: Bosch |