April 2024
ബോഷ് സാന്നിധ്യം ശക്തമാക്കും
Posted on: April 9, 2018
കൊച്ചി : മുൻനിര പവർ ടൂൾസ് നിർമാതാക്കളായ ബോഷ് പവർ ടൂൾസ് സാന്നിധ്യം ശക്തമാക്കും. വികസനത്തിന്റെ ഭാഗമായി കൂടുതൽ സർവീസ് സെന്ററുകൾ ആരംഭിക്കും. നിലവിൽ 450 സർവീസ് സെന്ററുകളാണ് ബോഷിനുള്ളത്.
സമാനതകൾ ഇല്ലാത്ത സേവനം ബോഷ് ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ, രണ്ടു മൊബൈൽ സർവീസ് വാനുകൾ, സർവീസ് ഓൺ വീൽസ് പ്രവർത്തനം ആരംഭിച്ചു.
ബോഷ് പവർ ടൂൾസ് പ്രസിഡന്റ് ഹെന്നിംഗ് വോൺ ബോക്‌സ് ബെർഗ്, സർവീസ് ഓൺ വീൽസ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യ ആൻഡ് സാർക് റീജനൽ സെയിൽസ് ഡയറക്ടർ പി.കെ.പാനീഷും പങ്കെടുത്തു.
പതിവ് അറ്റകുറ്റപണികൾ, റിപ്പെയർ, പരിശീലനം, ബോഷ് ഉത്പന്നങ്ങളുടെ പ്രദർശനം എന്നിവയെല്ലാം സർവീസ് ഓൺ വീൽസിൽ ഉണ്ട്. പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ദ്ധരും, ഒറിജിനൽ ബോഷ് പാർട്‌സുകളും വാനിലുണ്ട്.
TAGS: Bosch |
കോട്ടയം പത്തനംതിട്ട ജില്ലകളില്‍ നെറ്റുവര്‍ക്ക് വിപുലമാക്കി എയര്‍ടെല്‍
ആസ്റ്റര്‍ ന്യൂറോ സര്‍ജിക്കല്‍ അപ്ഡേറ്റ് സമാപിച്ചു
ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന് നടത്തി
ഹോണ്ട ഇന്ത്യ മനേസറില്‍ പുതിയ സികെഡി എഞ്ചിന് അസംബ്ലി ലൈന്‍ തുറന്നു
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന