03
Friday
May 2024
May 2024
ഫണീഷ് മൂർത്തി മാർലാബ്‌സ് ബോർഡിൽ
Posted on: August 30, 2016
ബംഗലുരു : ഐഗേറ്റ് മുൻ സിഇഒ ഫണീഷ് മൂർത്തി ഡിജിറ്റൽ ടെക്‌നോളജി സൊല്യൂഷൻ പ്രൊവൈഡറായ മാർലാബ്‌സ് ഡയറക്ടർ ബോർഡിൽ ചേർന്നു. ഐ ഗേറ്റിന്റെയും ഇൻഫോസിസിന്റെയും വളർച്ചയിൽ ഫണീഷ് മൂർത്തി നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ഫണീഷ് മൂർത്തി വിപണനത്തിന് ഊന്നൽ നൽകി കമ്പനിയെ പുനസംഘടിപ്പിച്ചുവരികയാണെന്ന് മാർലാബ്‌സ് സിഇഒ സിബി വടക്കേക്കര പറഞ്ഞു. മൂർത്തി ഈ വർഷം ആദ്യം മാർലാബ്‌സിൽ ചേർന്നിരുന്നു. പുനസംഘടനയുടെ ഭാഗമായി നിരവധി പുതിയ നിയമനങ്ങളും മാർലാബ്‌സ് നടത്തിവരികയാണ്.
അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള മാർലാബ്‌സിന് 2000 ലേറെ ജീവനക്കാരുണ്ട്. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയിൽ ബംഗലുരു, കൊച്ചി, മൈസുരു, പൂനെ എന്നിവിടങ്ങളിലും മാർലാബ്‌സിന് ഡെലിവറി സെന്ററുകളുണ്ട്.
TAGS: Marlabs | Phaneesh Murthy | Siby Vadakekkara |
News in this Section
Trending News