യുപിഎ നിയമിച്ച നാല് ഡയറക്ടർമാരെ ഐഒസി നീക്കി

Posted on: August 28, 2014

Indian-Oil-Corporation-big

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ യുപിഎ സർക്കാർ നിയമിച്ച നാലു സ്വതന്ത്ര ഡയറക്ടർമാരെ ഐഒസി ബോർഡിൽ നിന്നും നീക്കി. യുപിഎ നിയമിച്ച ഗവർണർമാരെ മാറ്റിയതിനു പിന്നാലെയാണ് പുതിയ നടപടി. എട്ടു സ്വതന്ത്ര ഡയറക്ടർമാരാണ് ഐഒസിക്കുള്ളത്.

ഐഒസി ഡയറക്ടർമാരായ കെ. ജയ്‌യരാജ്, നിസാർ അഹമ്മദ്, സുനിൽ കൃഷ്ണ, സായൻ ചാറ്റർജി എന്നിവരെയാണ് ഇന്നലെ മുംബൈയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ നീക്കം ചെയ്തത്. ഐഒസി ചെയർമാൻ ബി. അശോക് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കർണാടകത്തിലെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് കെ. ജയ്‌രാജ്. ഐസിഎസ്‌ഐയുടെ മുൻ പ്രസിഡന്റായിരുന്നു നിസാർ അഹമ്മദ്. സുനിൽ കൃഷ്ണ എൻഎച്ച്ആർസി മുൻ ഡയറക്ടർ ജനറലും സായൻ ചാറ്റർജി കേന്ദ്രഗവൺമെന്റിലെ മുൻ സെക്രട്ടറിയുമാണ്. പ്രധാനമന്ത്രി ഉൾപ്പെടുന്ന കാബിനറ്റിന്റെ അപ്പോയിൻമെന്റസ് കമ്മിറ്റിയാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കുന്നത്.