മോണോറെയിൽ പദ്ധതി കേരളം ഉപേക്ഷിച്ചു

Posted on: August 28, 2014

Monorail-big

കേരളം മോണോറെയിൽ പദ്ധതി ഉപേക്ഷിച്ചു. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു മോണോറെയിൽ നടപ്പാക്കാൻ ഉദേശിച്ചിരുന്നത്. പകരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 14,000 കോടി രൂപയുടെ ടെൻഡർ അംഗീകരിക്കാൻ കഴിയില്ലെന്ന് പൊതുമാരമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ഇതിനായി വിശദമായി പദ്ധതിരേഖ നാലാഴ്ചയ്ക്കുള്ളിൽ തയാറാക്കാൻ ഡിഎംആർസിയോട് ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.