ഇൻഡിഗോ ചണ്ഡിഗഡ് – ദുബായ് സർവീസ് തുടങ്ങുന്നു

Posted on: August 2, 2016

Indigo-Airlines-fleet-bigന്യൂഡൽഹി : ഇൻഡിഗോ സെപ്റ്റംബർ 26 മുതൽ ചണ്ഡിഗഡ് – ദുബായ് പ്രതിദിന സർവീസ് ആരംഭിക്കും. പുതിയ സർവീസ് പ്രമാണിച്ച് 9.999 രൂപയുടെ സ്‌പെഷൽ റിട്ടേൺ ഫെയർ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സർവീസിലെ യാത്രക്കാർക്ക് ദുബായിൽ നിന്ന് രാജ്യാന്തര കണക്ഷനുകൾ ലഭ്യമാകും.

എയർപോർട്ട് അഥോറിട്ടിയും പഞ്ചാബ്, ഹരിയാന സർക്കാരുകളും ചേർന്ന് കഴിഞ്ഞ വർഷമാണ് ചണ്ഡിഗഡ് ഇന്റർനാഷണൽ എയർപോർട്ട് വികസിപ്പിച്ചത്. 939 കോടി രൂപ ചെലവിൽ നിർമ്മിച്ച എയർപോർട്ട് കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.