ഐസിഐസിഐ ബാങ്കിന് കസ്റ്റമർ സർവീസ് ആപ്

Posted on: August 27, 2014

ICICI-Bank-Logo-b

ഐസിഐസിഐ ബാങ്ക് ഇടപാടുകാരുടെ സൗകര്യത്തിനായി രണ്ടു പുതിയ മൊബൈൽ ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചു ഐലോൺ, ഐട്രാക്ക് ആപ്ലിക്കേഷനുകളിലൂടെ ഉപഭോക്താക്കൾക്കു വായ്പ, അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ, വ്യവഹാരസംബന്ധമായ സന്ദേശങ്ങൾ എന്നിവ ലഭ്യമാകും.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ലോൺ വിവരങ്ങൾ സംബന്ധിച്ചും വ്യവഹാരസന്ദേശങ്ങൾ അറിയുന്നതിനുമായിമൊബൈൽ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കുന്നത്. പുതിയ ആപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ അപ്ലിക്കേഷൻ എന്നിവയിൽ നിന്നും അനായാസമായി ഡൗൺലോഡ് ചെയ്യാനാകും.

ഐ ട്രാക്ക് വിൻഡോസ്‌സ്‌റ്റോറിലും ലഭ്യമാണ്. മൊബൈൽ ബാങ്കിംഗ് രംഗത്ത് രാജ്യത്തെ മുൻനിരക്കാരായ ഐസിഐസിഐ ബാങ്ക് ഈ സംരംഭത്തിലൂടെ മുഴുവൻ ഇടപാടുകാർക്കും ലോൺ സംബന്ധമായ വിവരങ്ങളെല്ലാം വളരെ എളുപ്പം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.