ബാങ്ക് മസ്‌ക്കറ്റ് ദുബായിൽ ശാഖ തുറക്കും

Posted on: October 8, 2015

Bankmuscat-a

മസ്‌ക്കറ്റ് : ബാങ്ക് മസ്‌ക്കറ്റ് ദുബായിൽ ശാഖ തുറക്കും. ഇതു സംബന്ധിച്ച തീരുമാനത്തിന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ബോർഡ് അനുമതി നൽകി. യോഗത്തിൽ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ ഡോ. അലി ബിൻ മുഹമ്മദ് ബിൻ മൂസ അധ്യക്ഷത വഹിച്ചു.

നിലവിൽ ബാങ്ക് മസ്‌ക്കറ്റിന്റെ പ്രതിനിധി ഓഫീസ് ദുബായിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സൗദി അറേബ്യ, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളിലാണ് ഓവർസീസ് ശാഖകളുള്ളത്.