റിലയൻസിന് 19.47 ശതമാനം അറ്റാദായവളർച്ച

Posted on: July 15, 2016

Reliance-Ind-blue-Big

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന് ജൂൺ 30 ന് അവസാനിച്ച നടപ്പു സാമ്പത്തികവർഷത്തെ ഒന്നാംക്വാർട്ടറിൽ 19.47 ശതമാനം അറ്റാദായവളർച്ച. സ്റ്റാൻഡ്എലോൺ നെറ്റ്‌പ്രോഫിറ്റ് കഴിഞ്ഞ വർഷം ഇതേകാലയളവിലെ 6,318 കോടിയിൽ നിന്ന് 7,548 കോടിയായി.

അതേസമയം വരുമാനം നടപ്പു സാമ്പത്തികവർഷം ഒന്നാം ക്വാർട്ടറിൽ 15.17 ശതമാനം കുറഞ്ഞു. മുൻവർഷം ഇതേകാലയളവിലെ 76,615 കോടിയിൽ നിന്ന് 64,990 കോടിയായി. കടബാധ്യത മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിലെ 180,388 കോടിയിൽ നിന്ന് ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 186,692 കോടിയായി വർധിച്ചു. കമ്പനിയുടെ നീക്കിയിരുപ്പ് 90,812 കോടി രൂപ. മാർച്ച് 31 ന് അവസാനിച്ച ക്വാർട്ടറിൽ 89,966 കോടിയായിരുന്നു.

ഗ്രോസ് റിഫൈനിംഗ് മാർജിൻ ബാരലിന് 11.15 ഡോളർ. ഒന്നാം ക്വാർട്ടറിൽ കയറ്റുമതി 28,610 കോടി രൂപ. മുൻവർഷം ഇതേകാലയളവിൽ കയറ്റുമതി 32,352 കോടിയായിരുന്നു.