ഫോർഡ് മസ്താംഗ് വിപണിയിൽ

Posted on: July 12, 2016

Ford-mustang-GT-Big

ന്യൂഡൽഹി : ഫോർഡ് മസ്താംഗ് ജിടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. തുടക്കത്തിൽ മസ്താംഗ് പൂർണമായി നിർമ്മിച്ച് ഇറക്കുമതി ചെയ്യുകയാണ്. മസിൽ കാറായ മസ്താംഗ് ആദ്യമായാണ് ഔദ്യോഗികമായി വില്പനയ്ക്ക് എത്തുന്നത്.

5 ലിറ്റർ ടിഐ-വിസിടി വി8 എൻജിൻ 395 ബിഎച്ച്പി കരുത്തും 515 എൻഎം ടോർക്കും പ്രദാനം ചെയ്യും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വിത്ത് പാഡിൽ ഷിഷ്‌റ്റേഴ്‌സ്. മസ്താംഗ് ജിടിക്ക് 65 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.