കല്യാൺ ജുവല്ലേഴ്‌സ് സൗദിയിയൽ 11 ഷോറുമുകൾ തുറക്കും

Posted on: July 10, 2016

Kalyan-Jewellers-Logo-big

ദുബായ് : കല്യാൺ ജുവല്ലേഴ്‌സ് അടുത്ത രണ്ട് വർഷത്തിനുള്ളിൽ സൗദി അറേബ്യയിൽ 11 ഷോറൂമുകൾ തുറക്കും. സൗദിക്കു പുറമെ ഒമാനിൽ അഞ്ചും ബഹ്‌റിനിൽ രണ്ടും ഷോറൂമുകൾ ആരംഭിക്കും.

നടപ്പുവർഷം യുഎഇയിൽ 5 ഷോറൂമുകളും തുടങ്ങും. പുതിയ ജുവല്ലറി ഷോറൂമകൾ സംബന്ധിച്ച നടപടിക്രമങ്ങൾ പുരോഗമിക്കുയാണ്. വിറ്റുവരവ് ഇപ്പോഴത്തെ 1.5 ബില്യൺ ഡോളറിൽ നിന്ന് 2020 ൽ മൂന്ന് ബില്യൺ ഡോളറായി വർധിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു.