03
Friday
May 2024
May 2024
ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് സ്പൈസ്ജെറ്റ് ഓഫർ
Posted on: July 3, 2016
ദുബായ് : സ്പൈസ്ജെറ്റ് ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് 299 ദിർഹംസ് മുതൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു.
ദുബായ് -മുംബൈ, ദുബായ് – പൂനെ സെക്ടറുകളിൽ എല്ലാം ഉൾപ്പടെ 299 ദിർഹംസാണ് വൺവേ ടിക്കറ്റ് നിരക്ക്. ദുബായിൽ നിന്ന് അമൃതസർ, ഡൽഹി, ഹൈദരാബാദ്, ജയ്പ്പൂർ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് 325 ദിർഹസും അഹമ്മദാബാദ്, മധുര എന്നിവിടങ്ങളിലേക്ക് 349 ദിർഹംസുമാണ് വൺവേ ടിക്കറ്റ് നിരക്ക്. 24 ദിർഹം (ബേസ് ഫെയർ) മുതൽ ആരംഭിക്കുന്ന (ദൂരം അനുസരിച്ച്) ആഭ്യന്തരയാത്ര ടിക്കറ്റുകളും ഓഫറിൽ ലഭ്യമാണ്.
ഈ ഓഫർ പ്രകാരം ജൂലൈ മൂന്ന് മുതൽ ആറുവരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2016 ജൂലൈ 25 മുതൽ ഒക്ടോബർ 15 വരെയാണ് യാത്രാ കാലാവധി.
TAGS: Spicejet | SpiceJet Offers |
News in this Section
Related News