ബ്രെക്‌സിറ്റ് : ബ്രിട്ടൺ പുറത്തേക്ക്

Posted on: June 24, 2016

Brexit-Big

ലണ്ടൻ : ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ തുടരണോ എന്നതു സംബന്ധിച്ച ഹിതപരിശോധനയിൽ (ബ്രെക്‌സിറ്റ് ) പിൻമാറണമെന്ന പക്ഷത്തിന് മുൻതൂക്കം. പിൻമാറ്റക്കാർക്ക് 51.8 ശതമാനം വോട്ടുകളുടെ പിന്തുണ ലഭിച്ചു. തുടരണമെന്ന നിലപാടിന് ലഭിച്ചത് 48 ശതമാനം വോട്ടുകൾ മാത്രമാണെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

ലണ്ടനും സ്‌കോട്ട്‌ലൻഡും യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന നിലപാടിലായിരുന്നു. വെയിൽസും ഇംഗ്ലണ്ടും ബ്രെക്‌സിറ്റിനെ പിന്തുണച്ചു.

ഹിതപരിശോധന ഫലം പുറത്തുവന്നതോടെ പൗണ്ടിന്റെ മൂല്യം 1985 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി.