ടി വി നരേന്ദ്രൻ എക്‌സ്എൽആർഐ ചെയർമാൻ

Posted on: August 25, 2014

T-V-Narendran-B

ജംഷെഡ്പൂർ എക്‌സ്എൽആർഐ (സേവ്യർ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ്) ഗവേണിംഗ് ബോർഡ് ചെയർമാനായി ടി.വി. നരേന്ദ്രൻ ചുമതലയേറ്റു. ടാറ്റാ സ്റ്റീൽ മാനേജിംഗ് ഡയറക്ടറാണ്.

ട്രിച്ചി ആർഇസി യിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും കൽക്കട്ട ഐഐഎമ്മിൽ നിന്ന് എംബിഎയും നേടിയ നരേന്ദ്രൻ 1998 ൽ ടാറ്റാ സ്റ്റീലിൽ ചേർന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ടാറ്റാ സ്റ്റീലിന്റെ ഏറ്റവും പ്രായം കുറഞ്ഞ മാനേജിംഗ് ഡയറക്ടറുമായി.