ടി.വി. നരേന്ദ്രൻ സിഐഐ പ്രസിഡന്റ്

Posted on: June 2, 2021

കൊച്ചി : വ്യവസായികളുടെ കൂട്ടായയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.
ഐ.) പുതിയ പ്രസിഡന്റായി ടാറ്റ സ്റ്റീല്‍ സി.ഇ.ഒ.യും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു.

കൊട്ടക് മഹീന്ദ്ര എം.ഡി.യും സി.ഇ.ഒ.യുമായ ഉദയ് കൊട്ടകിന്റ പിന്‍ഗാമിയായാണ് നരേന്ദ്രന്‍ ചുമതലയേല്‍ക്കുന്നത്. 2016-17-ല്‍ സി.ഐ.ഐ. കിഴക്കന്‍ മേഖല ചെയര്‍മാനായി രുന്നു അദ്ദേഹം.

ബജാജ് ഫിന്‍സെര്‍വ് സി.എം.ഡി.സഞ്ജീവ് ബജാജ് സി.ഐ.ഐ. പ്രസിഡന്റ് ഡെസിഗ്‌നേറ്റ് സ്ഥാനത്തേക്കും ഹീറോ മോട്ടോ കോര്‍പ്പ് ചെയര്‍മാനും സി.ഇ.ഒ.യുമായ പവന്‍ മുഞ്ജാല്‍
വൈസ് പ്രസിഡന്റായും തിരഞ്ഞടുക്കപ്പെട്ടു.

2019-20-ല്‍ സി.ഐ.ഐ.പശ്ചിമ മേഖല ചെയര്‍മാനായിരുന്നു സഞ്ജീവ്. 1996-97-ല്‍ സി.ഐ.ഐ. ഉത്തര മേഖല ചെയര്‍മാനായി പവന്‍ മുഞ്ജാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.