സോനാറ്റ സോഫ്റ്റ്‌വേർ യുഎസ് കമ്പനിയെ ഏറ്റെടുത്തു

Posted on: August 25, 2014

Sonata-Software-Logo-B

ബംഗളുരു ആസ്ഥാനമായുള്ള സോനാറ്റ സോഫ്റ്റ്‌വേർ യുഎസ് ക്ലൗഡ്പ്ലാറ്റ്‌ഫോം പ്രൊവൈഡറായ റെസോപിയയെ ഏറ്റെടുത്തു. കാലിഫോർണിയ ആസ്ഥാനമായുള്ള റെസോപിയ അമേരിക്കയിലെ ട്രാവൽ-ടൂർ ഓപറേറ്റർമാർക്കാവാശ്യമായ ഓപറേഷൻ, ഡിസ്ട്രിബ്യൂഷൻ, മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം നൽകുന്ന കമ്പനിയാണ്. ഏറ്റെടുക്കലിന്റെ മുതൽമുടക്ക് സോനാറ്റ വെളിപ്പെടുത്തിയിട്ടില്ല.