ഗോ എയർ യൂറോപ്യൻ സെക്ടറിലേക്ക്

Posted on: June 12, 2016

GoAir-Airbus-A320-200-big

മുംബൈ : വിദേശ സർവീസിന് യോഗ്യതയുള്ള ഗോ എയർ യൂറോപ്യൻ സെക് ടറിലേക്ക് സർവീസ് ലക്ഷ്യമിടുന്നു. ഫ്‌ളീറ്റിൽ 20 എയർക്രാഫ്റ്റുകളുള്ള ഗോ എയർ അടുത്ത വർഷം സർവീസ് ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.

മൊത്തം 186 സീറ്റുകളുള്ള എ-320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. ദീർഘദൂര സർവീസായതിനാൽ സീറ്റുകളുടെ എണ്ണം കുറച്ച് ലെഗ്‌റൂം വർധിപ്പിക്കേണ്ടി വരുമെന്നാണ് വ്യോമയാന വൃത്തങ്ങളുടെ വിലയിരുത്തൽ.