കോയെൻകോ കൺസ്യൂമർ പ്രൊഡക്ട്‌സ് വിപണിയിലിറക്കി

Posted on: June 11, 2016

Koyenco-product-launch-Big

കൊച്ചി : കോയെൻകോയുടെ പുതിയ സംരംഭമായ കൺസ്യൂമർ പ്രൊഡക്ട്‌സ് സിനി ആർടിസ്റ്റ് ആശ ശരത് വിപണിയിലിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ കോയെൻകോ ഗ്രൂപ്പ് ചെയർമാൻ പി പി കോയ കാർത്തിക ട്രേഡേഴ്‌സിന്റെ ബൈജുവിനും കെആർഎസ് ഗ്രൂപ്പ് ചെയർമാൻ സി പി കുഞ്ഞിമുഹമ്മദ്, ശ്രീകൃഷ്ണ ഏജൻസിയുടെ രാമകൃഷ്ണനും ആദ്യ ഉത്പന്നം കൈമാറി.

കോയെൻകോ ഡയറക്ടർമാരായ പി പി ആഷിക്, പി പി നൈഷിക്, പി പി ജസിക്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് പി ആർ ജഗദീശൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

മെഡിഗ്ലോ, ഡോക്ടർ ബ്രൈറ്റ്, സൺമെയ്ഡ്, പ്രൂഫ് വാഷ്, ബയോ വെജ്, എക്‌സ്ട്രാ വൈറ്റ്, എക്‌സ്ട്രാ ബ്രൈറ്റ്, മാസ്റ്റർ വാഷ്, കാഞ്ചനമാല, പ്ലാറ്റിനോ എക്‌സൽ, ലാമിഒ, ലിമിക്‌സ് എന്നീ 12 തരം ഉത്പന്നങ്ങളാണ് പുതുതായി വിപണിയിലിറക്കിയിരിക്കുന്നത്.

TAGS: Koyenco Group |