കോയെൻകോ ഗ്രൂപ്പ് എഫ് എം സി ജി വിപണിയിലേക്ക്

Posted on: June 8, 2016

Koyenco-pressmeet-08June-Bi

കൊച്ചി : കോഴിക്കോട് ആസ്ഥാനമായുള്ള കോയെൻകോ ഗ്രൂപ്പ് എഫ് എം സി ജി നിർമാണ-വിപണന രംഗത്തേക്ക്. ബാത്ത് – വാഷിംഗ് സോപ്പുകളാണ് ആദ്യം പുറത്തിറക്കുന്നത്. നടി ആശാ ശരത് ജൂൺ 10 ന് കൊച്ചിയിലെ ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കും.

സുഗന്ധമുള്ള ബാത്ത് സോപ്പായ ലാമിയോ, പ്രീമിയം സ്‌നോവി വൈറ്റ് വിഭാഗത്തിൽ ബയോ വെജ്, എക്‌സ്ട്രാവൈറ്റ്, എക്‌സ്ട്രാബ്രൈറ്റ് വാഷിംഗ് സോപ്പുകൾ, മാസ്റ്റർവാഷ്, കാഞ്ചനമാല, പ്ലാറ്റിനോ എക്‌സ്എൽ ബാർ സോപ്പുകൾ, മെഡി ഗ്ലോ, ഡോ.ബ്രൈറ്റ്, പ്രൊഫ.വാഷ്, സൺമെയ്ഡ് തുടങ്ങി 12 ഉത്പന്നങ്ങളുടെ 20 വേരിയന്റുകളാണ് ആദ്യഘട്ടത്തിൽ വിപണിയിലെത്തിക്കുന്നത്.

Koyenco-soaps-Big

ഉയർന്ന ഗുണമേന്മ, ചർമ്മ സുരക്ഷ, വസ്ത്രങ്ങളുടെ സംരക്ഷണം, നിറത്തിനു മങ്ങലേൽക്കാതിരിക്കൽ, എന്നിവയ്ക്ക് മുൻഗണന നൽകിയാണ് ഉത്പന്നങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ലിക്വിഡ് സോപ്, ഹാൻഡ് വാഷ്, ഡിഷ് വാഷിംഗ് ലിക്വിഡ്, ഡിറ്റർജന്റ് ലിക്വിഡ്, ഫാബ്രിക് കണ്ടീഷനർ, ഡിസ്‌പോസബിൾ വാഷിംഗ് ടാബ്ലറ്റ്, ഡിറ്റർജന്റ് പൗഡർ എന്നിവയുടെ ഉത്പാദനമാണ് കമ്പനിയുടെ അടുത്ത ലക്ഷ്യമെന്ന് കോയെൻകോ ഗ്രൂപ്പ് ചെയർമാൻ പി.പി. കോയ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഡയറക്ടർമാരായ പി.പി. നൗഷിക്ക്, പി.പി. ജാഷിക്ക്, ബിസിനസ്‌ഹെഡ് ബി.വി. ഷെട്ടി, വൈസ് പ്രസിഡന്റ് (സെയിൽസ് & മാർക്കറ്റിംഗ്) പി.ആർ. ജഗദീശൻ നായർ, കൺസൾട്ടന്റ് ഡോ. സെന്തിൽ മരുഗൻ, എച്ച്ആർ മാനേജർ സി.എം. നീരജ് തുടങ്ങിയവർ പങ്കെടുത്തു.