ജോയ് ആലുക്കാസ് ദമാമിൽ രണ്ടാമത്തെ ഷോറൂം തുറന്നു

Posted on: June 7, 2016

Joyalukkas-Dammam-Inaug-Big

ദമാം : ജോയ് ആലുക്കാസ് സൗദി അറേബ്യയിലെ ദമാമിൽ രണ്ടാമത്തെ ഷോറൂം തുറന്നു. ജോയ് ആലുക്കാസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലുക്കാസും ജോയ് ആലുക്കാസ് കെഎസ്എ ഡയറക്ടർ സതാം അൽ ഒമൈറിയും ചേർന്ന് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

കിംഗ് ഫൈസൽ സ്ട്രീൽ ദമാം ലേഡീസ് മാർക്കറ്റിലാണ് പുതിയ ഷോറൂം പ്രവർത്തിക്കുന്നത്. ഇപ്പോൾ 11 രാജ്യങ്ങളിലായി 120 ഷോറൂമുകളാണ് ജോയ് ആലുക്കാസിനുള്ളത്.