ലീലാ ഗ്രൂപ്പും അൽ ഫൈസൽ ഗ്രൂപ്പും സംയുക്തസംരംഭത്തിന് ധാരണ

Posted on: June 5, 2016

Leela-Group-Big

ദോഹ : ലീല ഗ്രൂപ്പും ഖത്തറിലെ അൽ ഫൈസൽ ഗ്രൂപ്പും സംയുക്തമായി താജ് മഹലിന് സമീപം പഞ്ചനക്ഷത്ര ഹോട്ടൽ നിർമ്മിക്കും. പദ്ധതിയിൽ അൽ ഫൈസൽ ഗ്രൂപ്പ് 500 കോടി രൂപയുടെ വിദേശനിക്ഷേപം നടത്തും. ഇതു സംബന്ധിച്ച കരാറിൽ ലീല ഗ്രൂപ്പ് ചെയർമാൻ വിവേക് നായരും അൽ ഫൈസൽ ഗ്രൂപ്പ് ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖ്വാസ്മി അൽ താനിയും ഒപ്പുവച്ചു.

അടുത്ത 30 മാസത്തിനുള്ളിൽ 250 മുറികളുള്ള ഹോട്ടൽ കോംപ്ലക്‌സ് നിർമ്മിക്കുന്നത്. താജിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഏഴ് ഏക്കർ സ്ഥലത്താണ് ആഡംബര ഹോട്ടൽ ഉയരുന്നത്. 100 മുറികളുള്ള ലീല പാലസ് ഹോട്ടലും 150 മുറികളുള്ള അയാന ഹോട്ടലും ഉൾപ്പെടുന്നതാണ് പദ്ധതി.