ഗ്ലോബൽ വില്ലേജിൽ താജ്മഹൽ തീമിലുള്ള കല്യാൺ ഷോറൂം

Posted on: November 6, 2015

Kalyanaraman-T-S-big

ദുബായ് : ദുബായ് ഗ്ലോബൽ വില്ലേജിൽ താജ്മഹലിന്റെ തീമിലുള്ള കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂം അവതരിപ്പിക്കുന്നു. 2016 ഏപ്രിൽ വരെ സന്ദർശകർക്കായി തുറന്ന ഗ്ലോബൽ വില്ലേജിൽ 36 പവലിയനുകളിലായി 70 രാജ്യങ്ങളാണു പങ്കെടുക്കുന്നത്. അഞ്ചു ദശലക്ഷത്തിലധികം സന്ദർശകർ എത്തുമെന്നാണു പ്രതീക്ഷ.

ഈ വർഷത്തെ ഗ്ലോബൽ വില്ലേജിൽ ലോകത്തെ പ്രമുഖ സ്മാരകങ്ങൾ അണിനിരക്കുന്ന ലാന്റേൺ സിറ്റിയെന്ന ഇല്യൂമിനേഷൻ ലോകമുണ്ടാകും. ഈ തീമിന് അനുസൃതമായി കല്യാൺ ജ്വല്ലേഴ്‌സ് സവിശേഷമായ ആഭരണ ഷോറൂം താജ്മഹൽ തീമിൽ അവതരിപ്പിക്കും.

ഗ്ലോബൽ വില്ലേജുമായുള്ള സഹകരണത്തിലൂടെ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യയുടെ പാരമ്പര്യവും വൈവിധ്യവും അണിനിരത്തും. കല്യാൺ ബ്രാൻഡ് അംബാസഡർ മഞ്ജുവാര്യർ ഗ്ലോബൽ വില്ലേജിലെ താജ്മഹലിന്റെ രൂപത്തിലുള്ള ഷോറൂം ഉദ്ഘാടനം ചെയ്യും.

ഷോറൂം സന്ദർശിക്കുന്നവർക്ക് ഉടനടി സമ്മാനം നൽകാനായി സ്‌ക്രാച്ച് ആൻഡ് വിൻ കൂപ്പണുകൾ ലഭ്യമാക്കും. കൂപ്പണുകൾ കൈമാറി സമ്മാനങ്ങൾ നേടാം. രണ്ടു പതിറ്റാണ്ടുകളുടെ പ്രശസ്തിയുള്ള ഗ്ലോബൽ വില്ലേജുമായി സഹകരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നു കല്യാൺ ജ്വല്ലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി. എസ്. കല്യാണരാമൻ പറഞ്ഞു.