April 2024
അയാന ഹോട്ടൽസിന്റെ ആഢംബര റിസോർട്ട് മൂന്നാറിൽ
Posted on: October 14, 2015
കൊച്ചി : രാജ്യാന്തര ഹോട്ടൽ ശ്യംഖലയായ ദോഹയിലെ അയാന ഹോട്ടൽസിന്റെ ആഢംബര റിസോർട്ട് മൂന്നാറിൽ വരുന്നു. അയാന ഹോട്ടൽസ് ആൻഡ് റിസോർട്ട്‌സിന്റെ രാജ്യത്തെ ആദ്യസംരംഭമാണ് കേരളത്തിൽ വരുന്നത്. ആർക്കിടെക്ചർ രംഗത്തെ പ്രമുഖരുടെ മൂൺറിവർ റിസോർട്ടുമായി ഇതു സംബന്ധിച്ച് മാനേജ്‌മെന്റ് ഉടമ്പടി കമ്പനി ഒപ്പുവച്ചു. 20 ഏക്കറോളം സ്ഥലത്താണ് അയാന മൂന്നാർ – മൂൺറിവർ റിസോർട്ടിന്റെ സ്യൂട്ട് വില്ല പദ്ധതി വരുന്നത്.
പ്രകൃതി ദത്തമായ അരുവികളും പ്രകൃതി സൗന്ദര്യവും സംരക്ഷിച്ചാണ് റിസോർട്ടിന്റെ രൂപകല്പന. അസാമാന്യമായ ഡൈനിങ് അനുഭവവും ആയുർവേദ സ്പായും റിസോർട്ടിന്റെ ഭാഗമാണ്. മൂന്നാർ മലകളുടെ സൗന്ദര്യം നുകരാൻ ഉതകുന്ന സ്വകാര്യ നീന്തൽക്കുളവും ഓരോ സ്യൂട്ടിനുമൊപ്പമുണ്ട്. മൂന്നാറിന്റെ പ്രാദേശിക നിർമാണ രീതിയും സൗന്ദര്യവും ഒട്ടും ചോരാത്ത അനുഭവമാവും സന്ദർശകർക്ക് അയാന മൂന്നാർ മൂൺറിവർ റിസോർട്ട് നൽകുകയെന്ന് കമ്പനി ജോയിന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമൃദ നായർ പറഞ്ഞു.
മൂന്നാറിന്റെ പ്രകൃതി സൗന്ദര്യത്തിനും ജൈവ വ്യവസ്ഥിതിക്കും ഒരു പോറലും ഏൽക്കരുതെന്ന നിർബന്ധം റിസോർട്ടിന്റെ രൂപകല്പനയിൽ പാലിച്ചിട്ടുണ്ടെന്ന് മൂൺറിവർ റിസോർട്‌സ് മാനേജിംഗ് ഡയറക്ടർ അലക്‌സ് വാച്ച പറഞ്ഞു. പ്രകൃതി സൗന്ദര്യം തേടിയിറങ്ങുന്ന യാത്രികന് റിസോർട്ട് അസാധാരണ അനുഭവം പകരും. ഫ്രാക്ഷണൽ ഓണർഷിപ്പ് വ്യവസ്ഥയിൽ ആഢംബര റിസോർട്ടിന്റെ ഭാഗമാകാൻ നിക്ഷേപകർക്കും അവസരം തുറക്കുകയാണെന്ന് അവർ പറഞ്ഞു. ഗൾഫ് മേഖലയിൽ രണ്ട് ദശകത്തോളം വൻകിട പദ്ധതികളുടെ രൂപകല്പനയിൽ പ്രാഗത്ഭ്യം തെളിയിച്ച അലക്‌സും സറീന വാച്ചയും ചേർന്ന് സ്ഥാപിച്ചതാണ് മൂൺറിവർ റിസോർട്ട്‌സ്.
TAGS: Aiana Hotels & Resorts | Amruda Nair | Moonriver Resort | Munnar |
ഇമാക് ഫെസ്റ്റൂണ്‍ സൈലന്റ് ഹീറോസ് 2024 അവാര്‍ഡുകള്‍ വിതരണം ചെയ്തു.
സംവിധായകന് അനുറാം നിര്‍മ്മാണ രംഗത്തേക്ക്,പുതിയ ചിത്രം ‘മറുവശം’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ആമസോണ്‍ പേ ‘പേ കര്‍നേ കാ സ്മാര്ട്ടര് വേ’യുമായി ആയുഷ്മാന്‍ ഖുറാന
ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി