എം എ യൂസഫലി മുഖ്യമന്ത്രിയെ സന്ദർശിച്ചു

Posted on: June 2, 2016

M-A-Yusaf-Ali-visiting-Pinaതിരുവനന്തപുരം : അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് കഴിയുമെന്നും അതിനാവശ്യമായ എല്ലാ സഹായങ്ങളും തന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ പിണറായി വിജയന് ആശംസകൾ നേരാൻ തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയതായിരുന്നു അദ്ദേഹം.

വൈകാതെ തന്നെ സ്മാർട്ട് സിറ്റിയുടെ മുതിർന്ന ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ സന്ദർശിക്കും. ഇരുകൂട്ടർക്കും സൗകര്യപ്രദമായ തീയതിയിൽ കൂടിക്കാഴ്ച നടക്കും. റംസാനു ശേഷം ഗൾഫിലെ ഭരണാധികാരികളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തുവാൻ മുഖ്യമന്ത്രി എത്താമെന്ന് സമ്മതിച്ചതായും ചർച്ചയ്ക്കു ശേഷം എം.എ. യൂസഫലി പറഞ്ഞു.

M-A-Yusaf-Ali-welcomed-by-P

പ്രധാനമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിനിടയിൽ അബുദാബി കിരീടവകാശി പ്രഖ്യാപിച്ച 7500 കോടി ഡോളറിന്റെ (50,000 കോടി രൂപ) ഇന്ത്യയിലെ നിക്ഷേപത്തിൽ കേരളത്തിൽ പരമാവധി നിക്ഷേപം നടത്തുവാൻ ഗൾഫ് ഭരണാധികാരികളോട് അഭ്യർഥിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. 4000 പേർക്ക് നേരിട്ട് ജോലി നൽകാൻ കഴിയുന്ന തിരുവനന്തപുരത്തെ ലുലുമാളിന്റെ നിർമാണം ഓഗസ്റ്റിൽ തുടങ്ങി ഇരുപത് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മാളിന്റെ ശിലാസ്ഥാപനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്താമെന്നും സമ്മതിച്ചതായും യൂസഫലി വ്യക്തമാക്കി. വ്യവസായ മന്ത്രി പി. ജയരാജൻ, ലുലു എക്‌സ്‌ചേഞ്ച് സിഇഒ അദീബ് അഹമ്മദ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.